Lifequotes4you
Showing posts with label നഷ്ടപ്രണയം. Show all posts
Showing posts with label നഷ്ടപ്രണയം. Show all posts

Friday, 22 March 2013

വാക്കുകളില്‍ ഒതുങ്ങിയ പ്രണയം

മറന്നുവോ നീ...
-----------------------

മറന്ന് തുടങ്ങിയോ നീ എന്നെ
മറന്നുകാണും അല്ലെ... ?
ഞാനും ശ്രമിച്ചിരുന്നു, സാധിച്ചില്ല...
എന്തുകൊണ്ടെന്നോ...
നീ എനിക്കേകിയ പ്രണയം
എന്‍ ആത്മാവില്‍ ലയിച്ചുചേര്‍ന്നിരുന്നു
-----------------------------------------------

വാക്കുകളില്‍ ഒതുങ്ങിയ പ്രണയം:
-----------------------------------------

നിന്‍റെ പ്രണയം ഇംഗ്ലീഷിലെ
മൂന്ന് വാക്കുകളില്‍ ഒതുങ്ങി
എന്‍റെ പ്രണയം എന്‍ ജീവനിലും...
-------------------------------------------

Thursday, 21 March 2013

നീ മറന്ന സ്വപ്നം

മറന്നുവോ നീ
നിനക്കൊരു സ്വപ്നമുണ്ടായിരുന്നു
നിദ്രയില്‍ നിന്നുണര്‍ന്നപ്പോള്‍
നീ മറന്നുപോയ ഒരു സ്വപ്നം
പാതിമുറിഞ്ഞ ആ സ്വപ്നമാണ്
എന്‍റെ പ്രണയം...

ചെമ്പകപ്പൂവുകള്‍

ഒരു മഴ പെയ്തൊഴിഞ്ഞിരിക്കുന്നു
നിന്‍റെ ഓര്‍മ്മകളുമായി തൊടിയിലെ ചെമ്പകപ്പൂവുകള്‍ വീണുകിടക്കുന്നു
എന്‍റെ പ്രണയത്തിനെന്നും ഈ ചെമ്പകപ്പൂവുകളുടെ സുഗന്ധമാണ്
മഴത്തുള്ളികളുമായ് വീണുകിടക്കുന്ന ഈ ചെമ്പകപൂവുകള്‍ ആയിരുന്നു
നിനക്കെന്നും മുടിയില്‍ ചൂടുവാന്‍ ഇഷ്ടം
നിന്‍റെ ഇഷ്ടങ്ങളോക്കെ നീ മറന്നുവെങ്കിലും
ഓര്‍മ്മകളുടെ ചെമ്പകപ്പൂവുകളുമായ് ഞാന്‍ ഇന്നും ഈ ചെമ്പകച്ചോട്ടില്‍...

വിധിയെഴുതിയ നഷ്ട്ങ്ങള്‍

വിട്ടുകൊടുക്കുകയായിരുന്നു ഞാന്‍ നിന്നെ
വിധിയെന്ന് പേരുകൊടുത്ത, നമ്മള്‍ അറിയാതെ
തിരക്കഥ എഴുതുന്ന ആരുടെയോ ചെയ്തികള്‍ക്ക്...
വിട്ടുകൊടുക്കുകയായിരുന്നു ഞാന്‍ നിന്നെ
കാലത്തിന്‍റെ കൈകളില്‍ ഏല്‍പ്പിച്ച്
ദൈവങ്ങളിലും പ്രാര്‍ത്ഥനകളിലും മനസ്സര്‍പ്പിച്ച്
ജീവിതത്തിന്‍റെ കാണാക്കയങ്ങളിലേക്ക്...
അതിനുള്ള ശിക്ഷ ആവണം
മരണത്തിനും ജീവിതത്തിനും ഇടയിലുള്ള
ഈ കൊച്ചുജിവിതത്തിലുടനീളം
നിന്‍റെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടുന്നത്

ഇഷ്ടമാണ് നിന്നെ... ഒരുപാടൊരുപാട്...

എന്‍റെയും നിന്‍റെയും മൌനങ്ങള്‍ക്കിടയില്‍
നമ്മള്‍ പരസ്പരം കേള്‍ക്കാന്‍ കൊതിച്ച വാക്കായിരുന്നു

"ഇഷ്ടമാണ് നിന്നെ... ഒരുപാടൊരുപാട്..."

ഇടറിവീണ ഓര്‍മ്മകള്‍

വിരസ്സമായ ഒരു ദിവസ്സത്തില്‍
തഴുതിട്ടു പൂട്ടിയ എന്‍ ഓര്‍മ്മയുടെ നിലവറ അറിയാതെ തുറക്കപ്പെട്ടു
സഹസ്രമന്ത്രങ്ങള്‍ ഉരുവിട്ട് ബന്ധന തകിട് ഇട്ട് ഭദ്രമാക്കിയ
ഭൂതകാലത്തിലേക്ക് അറിയാതൊരു കാല്‍വെയ്പ്പ്
തിരിഞ്ഞോടണം എന്നുണ്ടായിരുന്നു പക്ഷെ സാധിച്ചില്ല
ഇടറിയ കാല്‍ വെയ്പ്പുകളുമായ് ഞാന്‍ മുന്നോട്ടു നടന്നു
അവിടെ ഞാന്‍ കണ്ടു എന്‍റെ രക്തം ഊറ്റിക്കുടിക്കുവാന്‍
കാത്തുനില്‍ക്കുന്ന ഒരു രക്തരക്ഷസ്സിനെ
എന്‍റെ ഹൃദയഭിത്തിക്കുള്ളില്‍ എവിടെയോ തലച്ചിട്ടിരുന്ന
ഇന്നും പ്രതികാരാഗ്നിയുമായ് കാത്തിരിക്കുന്ന
പ്രണയത്തിന്‍ രക്തരക്ഷസ്സ്...

പ്രണയത്തിന്‍ മരണമോ ?

ഈ നിലാവും ഉച്ചവെയില്‍പോല്‍ എന്നെ ചുട്ടുപൊള്ളിക്കുന്നു
ഇത് എന്‍ വിരഹമോ
അതോ നിന്‍ പ്രണയത്തിന്‍ മരണമോ...

എന്‍റെ പ്രണയം

എന്‍റെ ഭൂതകാലത്തിലെ വര്‍ണ്ണങ്ങള്‍ നീയായിരുന്നു.
എന്‍റെ വര്‍ത്തമാനത്തില്‍ നീ ഓര്‍മ്മകള്‍ മാത്രമായി മാറി
എന്‍റെ ഭാവികാലത്തില്‍ എഴുതിതീരാത്ത കഥയിലെ നായികയായ് നീ
ഈ ജീവിതയാത്രയിലുടനീളം നീയുണ്ടാവും
എന്‍റെ പ്രണയമായ്...
എന്‍റെ സ്വപ്നമായ്...
എന്‍റെ വിരഹമായ്...

അനശ്വര സമ്മാനം

അറിയില്ലായിരുന്നു എനിക്ക്
വേദനയുടെ ആഴങ്ങളിലേക്ക് നീ എന്നെ തള്ളിയിടുമെന്ന്
എന്നാല്‍ ഇന്നെനിക്കറിയാം പ്രണയം ഒരു തീരാവേദന ആണെന്ന്
അത് എനിക്കുള്ള നിന്‍റെ മധുര സമ്മാനമാണെന്ന്
ഒരിക്കല്‍ നിന്നെ ആത്മാര്‍ഥമായി പ്രണയിച്ചതിനുള്ള
നിന്‍റെ അനശ്വരമായ ഉപഹാരം...

ജീവിതപാഠങ്ങള്‍

മനസ്സില്‍ ഒരു മുറിവ് സമ്മാനിച്ച്‌ സന്തോഷത്തോടെ അവള്‍ അന്ന് യാത്രപറഞ്ഞപ്പോള്‍
ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു
ഇനി ഒരുത്തിക്കും പ്രണയത്തിന്‍റെ പേരില്‍ വഞ്ചിക്കപ്പെടാന്‍ നിന്നുകൊടുക്കില്ലാന്നു
പ്രണയത്തിന്‍റെ വിശുദ്ധി അറിയാത്തവള്‍ക്ക് മുന്നില്‍ ഇനി ഒരിക്കല്‍കൂടി
ഈ നട്ടെല്ല് വളയില്ലെന്നു...

I Love You... Good Bye...

ഒരു വാക്കില്‍ തുടങ്ങി മറു വാക്ക് കൊണ്ട്
എല്ലാം അവസ്നിപ്പിച്ച് നീ അകന്നു പോകുമ്പോള്‍
നീ ഓര്‍ക്കുക... ഒരുനാള്‍ ആ വാക്കുകള്‍ കടമെടുത്ത്
മറ്റൊരാള്‍ നിന്‍റെ ജീവിതത്തിലും വന്നേക്കാം...

എന്‍ പ്രണയം എന്‍ ജീവിതം

നിനക്കായ്‌ നെയ്ത സ്വപ്നങ്ങള്‍
പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍
എനിക്ക് നഷ്ടമായത് എന്‍റെ പ്രണയം മാത്രമായിരുന്നില്ല
നിന്നിലൂടെ മാത്രം പൂര്‍ണ്ണതയില്‍ എത്തുന്ന
എന്‍റെ ജീവിതവും ആയിരുന്നു...

നഷ്ടസ്വപ്നങ്ങളുടെ ചക്രവര്‍ത്തി

നിന്‍റെ പ്രണയ സ്വപ്നങ്ങളുടെ രാജകുമാരന്‍
ആവാന്‍ ആഗ്രഹിച്ചു ഞാന്‍
എന്നാല്‍ ഇന്ന് ഞാന്‍ എന്‍റെ
നഷ്ടസ്വപ്നങ്ങളുടെ ചക്രവര്‍ത്തിയാണ്

ഓര്‍മ്മകളില്‍ നോവായ്‌ പ്രണയം

ഓരോ രാവിലും പുലരിയിലും
കടന്നുപോകുന്ന ഓരോ ദിനങ്ങളിലും
ഞാന്‍ ആശിക്കാറുണ്ട്
ഒരിക്കല്‍ കൂടി നീ എന്‍റെ
ചാരെ എത്തിയിരുന്നെങ്കില്‍ എന്ന്...
എന്‍റെ സ്വപ്നങ്ങള്‍ക്ക്  നഷ്ട്ടമായ
പ്രണയത്തിന്‍റെ ഏഴ് വര്‍ണ്ണങ്ങള്‍
തിരികെ തന്നിരുന്നെങ്കില്‍ എന്ന്...

ഓര്‍മ്മകള്‍

മറവിയുടെ നോക്കെത്താദൂരത്ത്
എന്നും നിന്‍ ഓര്‍മ്മകള്‍ ഉണ്ടാവും
എന്‍റെ ഹൃദയമിടിപ്പിന്‍റെ താളമായ്
നീയും...
PSC Questions and Answers PSC Questions and Answers with Mock Test Malayalam General Knowledge