Thursday, 21 March 2013

പ്രണയത്തെ കാത്ത്

നഷ്ടസ്വപ്‌നങ്ങള്‍ എന്നും
ജീവിതയാത്രയില്‍ ഇരുള്‍ വീഴ്ത്തും
ഓര്‍മ്മകളെ ഉണര്‍ത്തി മനസ്സിനെ കുത്തിനോവിക്കും
അതിനാല്‍ സ്വപ്നങ്ങളെ എന്നും എനിക്ക് ഭയമാണ്
സ്വപ്നങ്ങളുടെ നിറമേതുമില്ലാതെ
ഞാന്‍ ഒരുവള്‍ക്കായ്‌ കാത്തിരിക്കുന്നു
അവള്‍ നെയ്യട്ടെ എന്‍റെ സ്വപ്‌നങ്ങള്‍...
അവള്‍ ഏകട്ടെ വര്‍ണ്ണചാരുതകള്‍...
അവള്‍ മൂളട്ടെ പ്രണയരാഗങ്ങള്‍...

No comments:

Post a Comment